ദുബായിൽ നിന്ന് മിഥുനും, സ്റ്റുഡിയോയിൽ ടിനി ടോമും വീട്ടിലിരുന്ന് ഷിജുവും തീർത്ത ചിരിപ്പൂരം- കോമഡി ഉത്സവം ‘കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20’ വേദിയിൽ

12 മണിക്കൂർ നീളുന്ന ‘കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20’ പ്രത്യേക പരിപാടിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അകലങ്ങളിൽ ഇരുന്ന് ആളുകൾ പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുകയാണ്. സ്റ്റാർ മാജിക് താരങ്ങൾക്ക് പിന്നാലെ കോമഡി ഉത്സവം താരങ്ങളും അകലങ്ങളിൽ ഇരുന്ന് ചിരിയുത്സവം തീർക്കുകയാണ്.

ദുബായിൽ നിന്നും മിഥുൻ രമേഷും, സ്റ്റുഡിയോയിൽ ടിനി ടോമും, വീട്ടിൽ നിന്നും ഷൈജുവും ഒപ്പം മിമിക്രി കലാകാരന്മാരുമൊക്കെയായി രസച്ചരട് പൊട്ടാതെ ഒന്നിച്ചിരിക്കുകയാണ് കോമഡി ഉത്സവത്തിന്റെ വേദിയിൽ.

സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ തന്നെ ഫ്ളവേഴ്‌സ് ഒരുക്കിയ ഈ പുത്തൻ ആവിഷ്കരണത്തിന് പ്രേക്ഷകർ പിന്തുണ അറിയിച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ കുടുംബാംഗങ്ങളുടെ പിന്തുണയോടെയാണ് കലാകാരന്മാർ അണിനിരക്കുന്നത്.