വീണിടത്തുനിന്നും രക്ഷപെടാൻ പുതിയ തന്ത്രങ്ങളുമായി ആനക്കുട്ടി; കൗതുക വീഡിയോ

ആനപ്രേമികൾ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകൾക്കും കേൾവിക്കാർ ഒരുപാടുണ്ട്. ആനകളുടെ രസകരവും കൗതുകമുണർത്തുന്നതുമായ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ വീണ കുഴിയിൽ നിന്നും രക്ഷപ്പെടാൻ പുതിയ തന്ത്രങ്ങളുമായി എത്തുന്ന ആനക്കുട്ടിയാണ് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് രസകരമായ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ചരിഞ്ഞ പ്രതലത്തിലൂടെ നടന്നുനീങ്ങുന്ന രണ്ട് ആനകളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. നദിയുടെ തിട്ടയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ആനകൾ താഴേക്കിറങ്ങിയത്.

അതേസമയം റോഡ് മുറിച്ച് കടക്കാന്‍ വൈദ്യുത വേലി മറികടന്ന ആനയും മാങ്ങ പറിക്കാന്‍ മതില്‍ക്കെട്ട് ചാടിക്കടന്ന ആനയുമെല്ലാം അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. പാപ്പാനോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന ആനയുടെ വീഡിയോ ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പാപ്പാനും ആനയും പരസ്പരം പന്ത് തട്ടിക്കളിക്കുന്നതാണ് വീഡിയോയില്‍. ‘പൂരങ്ങളും ആഘോഷങ്ങളും ഒന്നും ഇല്ല ചുമ്മാ ഇരുന്ന് നേരം പോകേണ്ടെ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.