ജാനകിയമ്മയ്ക്ക് വ്യത്യസ്തമായൊരു പിറന്നാൾ ആശംസയുമായി കെ എസ് ചിത്ര

സംഗീത വിസ്മയം എസ്. ജാനകിക്ക് ഇന്ന് 82 വയസ് തികയുകയാണ്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു. മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെ എസ് ചിത്രയും ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസിക്കുകയാണ്.

തെലുങ്കിലാണ് കെ എസ് ചിത്ര ആശംസ അറിയിക്കുന്നത്. ജാനകിയമ്മയ്ക്ക് ഇഷ്ടമുള്ള ഒരു ഗാനവും ചിത്ര ആലപിച്ചു. വ്യത്യസ്തമായ ഒരു ശബ്ദത്തിനു ഉടമയായ ജാനകിയമ്മയ്ക്ക് ഒട്ടേറെ ആരാധകർ ഉണ്ട്.

പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ സംഗീതം പഠിച്ചു തുടങ്ങിയ എസ്. ജാനകി ശ്രദ്ധിക്കപ്പെടുന്നത് ആകാശവാണി നടത്തിയ ഒരു ദേശീയ പരിപാടിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ്. 1957ൽ ‘വിധിയിൻ വിളയാട്ട്’ എന്ന ഗാനം ആലപിച്ചാണ് സിനിമ രംഗത്തേക്ക് എസ്. ജാനകി ചുവടുവച്ചത്.