മകളുടെ ഓർമകളിൽ വിതുമ്പി ചിത്ര; വികാരനിർഭരമായ കുറിപ്പ്

April 14, 2023
Chithra shares emotional note on daughter

നമ്മുടെയെല്ലാം ഓർമകളിൽ എന്നും ഒരു നോവാണ് നന്ദന. അകാലത്തിൽ മരണപ്പെട്ട മകൾ നന്ദനയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ഗായിക ചിത്ര. മകളുടെ ഓർമദിനത്തിൽ ചിത്ര പങ്കുവെച്ച വികാരനിർഭരമായ കുറിപ്പ് എല്ലാ മലയാളികളുടെയും കണ്ണ് നനയിച്ചിരിക്കുകയാണ്. മനസ്സു നിറയെ അവളെക്കുറിച്ചുള്ള ഓർമകളാണെന്നും അത് ഒരിക്കലും മായില്ലെന്നും ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. ( Chithra shares emotional note on daughter )

‘ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓർമകളാണ്. അഭിമാനത്തോടെ ഞങ്ങൾ നിന്നെക്കുറിച്ചു സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്. അത് ഒരിക്കലും ഒരുപോലെയായിരിക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദന മോളെ സ്നേഹത്തോടെ സ്മരിക്കുന്നു’, ചിത്ര കുറിച്ചു.

Read Also: ശിവ റെഡ്ഢിയുടെ ആലാപനം ഞങ്ങൾക്ക് ഇഷ്ടമാണ് ; തെരുവ് ഗായകനെ ലോകത്തിനു പരിചയപ്പെടുത്തി സുഹാസിനി

വളരെ പെട്ടെന്നാണ് ചിത്രയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രനേടിയിരിക്കുന്നത്. നിരവധി പേരാണ് പ്രതികരണങ്ങളും ആശ്വാസ വാക്കുകളുമായി എത്തിയത്. എല്ലാ വർഷവും മകളുടെ പിറന്നാൾ ദിവസം ഓർമ്മകൾ പങ്കുവെക്കാറുണ്ട് ഗായിക ചിത്ര. മനസിലെ മായാത്ത നോവായി ഇന്നും മലയാളികൾക്കിടയിൽ നന്ദനയുണ്ട്. മകളുടെ വേർപാട് സമ്മാനിച്ച വേദനയെ കുറിച്ച് പലതവണ പറഞ്ഞിട്ടുണ്ട്.

2002ലാണ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു. 2011 ലായിരുന്നു സംഭവം.

Story highlights – K S Chithra shares emotional note on daughter