ശക്തമാണ് പ്രതിരോധം, നമ്മള്‍ അതിജീവിക്കും; കൊറോണ വൈറസിനെ കേരളം പരാജയപ്പെടുത്തുന്നത് ഇങ്ങനെ: രസകരമായ വീഡിയോ

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ഇന്ന് ദേശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ച് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കേരളത്തിലും ഈ മഹാമാരി പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കൊവിഡ് 19 നെ ശക്തമായി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാനം. കൊവിഡിനെ പ്രതിരോധിക്കുന്ന കേരളത്തെക്കുറിച്ച് രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരളാ പൊലീസ്.

കേരളവും കൊറോണ വൈറസും തമ്മില്‍ അമ്പ് എയ്ത് പോരാടുന്നതാണ് ഈ വീഡിയോയില്‍. നമ്മള്‍ അതിജീവിക്കും എന്ന തലക്കെട്ടോടെ കേരളാ പൊലീസ് ഔദ്യോഗക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ നിരവധി ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു.

Read more: കൊവിഡ് വാർഡിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാതെ കാറിൽ തന്നെ ഉറങ്ങുന്ന ഒരു ഡോക്ടർ..; കയ്യടി നേടിയ കരുതൽ

കൊറോണ വൈറസിനെ ഹാന്‍ഡ് വാഷ് അമ്പുകൊണ്ടാണ് കേരളം ആദ്യം പ്രതിരോധിക്കുന്നത്. പിന്നാലെ മാസ്‌ക്കും ലോക്ക് ഡൗണും ഉപയോഗിച്ച് കൊറോണ വൈറസിനെ തടയുന്നു. ഒടുവില്‍ കൊറോണ വൈറസ് പരാജയപ്പെടുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഗ്രാഫിക്‌സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.