പ്ലാസ്റ്റിക് കപ്പിൽ താളമിട്ട് പാട്ടുപാടി കൊച്ചുമിടുക്കി; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഈ വെറൈറ്റി ഗാനം

കൊവിഡ്-19 മഹാരിയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ സമയവും സമൂഹമാധ്യമങ്ങളിലാണ് മിക്കവരും ചെലവഴിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിനെതിരെ വ്യത്യസ്ത രീതിയിൽ ബോധവത്കരണം നടത്തുന്ന നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

വീട്ടിലിരുന്ന് ബോറടിക്കുന്നവർക്ക് ആശ്വാസം പകരാൻ രസകരമായ വീഡിയോകൾ പങ്കുവയ്ക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുകയാണ് പ്ലാസ്റ്റിക് കപ്പിൽ താളമിട്ട് ‘ഓ മാമ മാമാ ചന്ദാമാമ’ എന്ന പാട്ടുപാടുന്ന ഒരു കുട്ടിപ്പാട്ടുകാരി. വൈറലായ ഈ വെറൈറ്റി പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.

ഇതോടെ നിരവധിപ്പേരാണ് ഈ കുട്ടിപ്പാട്ടുകാരിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഈ കൊച്ചുമിടുക്കിയുടെ പാട്ടിന് മുന്നിൽ ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമടക്കം തങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള ഏറ്റവും നല്ല ഇടമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ.