‘അഞ്ചാം പാതിര’യിലെ സൈക്കോ സൈമണായി ഭയപ്പെടുത്തിയത് മലയാള സിനിമയുടെ സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റ്

റിലീസ് മുതൽ സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയായ ചിത്രമാണ് ‘അഞ്ചാം പാതിര’. കുഞ്ചാക്കോ ബോബന്റെയും ഷറഫുദ്ധീന്റെയും ഉണ്ണിമായയുടെയും കഥാപാത്രങ്ങൾക്കിടയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പട്ട ഒരാളുണ്ട്. സൈക്കോ സൈമൺ. ള്ളവരെയും ഒരുപോലെ ഭയപ്പെടുത്തുകയും അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൈക്കോ സൈമൺ എന്ന കഥാപാത്രം അവതരിപ്പിച്ചത് മേക്കപ്പ് ആർട്ടിസ്റ്റ് സുധീര്‍ സൂഫി ആണ്.

‘അഞ്ചാം പാതിര’യുടെ അസോസിയേറ്റ് ഡയറക്ടറായ അമല്‍ സി. ബേബിയിലൂടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുധീർ സൈക്കോ സൈമണായി എത്തുന്നത്.

ഒരുപാട് അംഗീകാരങ്ങൾ സുധീറിന് ഈ വേഷം നേടിക്കൊടുത്തു. തിരുവനന്തപുരം നന്തൻകോട് നടന്ന കൂട്ടകൊലപാതക പ്രതി കേഡലുമായി സൈക്കോ സൈമൺ എന്ന കഥാപാത്രത്തിനുണ്ടായ സാദൃശ്യം ചർച്ചയായിരുന്നു.