റിപ്പോർട്ടിങ്ങിനിടയ്ക്ക് അച്ഛന്റെ അപ്രതീക്ഷിത എൻട്രി- ചിരി പടർത്തി ഒരു വർക്ക് ഫ്രം ഹോം വീഡിയോ

ലോക്ക് ഡൗൺ ബാധിക്കാത്ത ഒരുവിഭാഗം ആളുകളാണ് മാധ്യമ പ്രവർത്തകർ. വീടുകളിൽ കഴിഞ്ഞാലും അവർക്ക് കൃത്യമായി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. വൈറസ് ബാധയെ തുടർന്ന് ലോകമെമ്പാടുമുള്ള മിക്ക മാധ്യമ സ്ഥാപനങ്ങളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകിയിരിക്കുകയാണ്.

വർക്ക് ഫ്രം ഹോം ചെയ്യുമ്പോളുള്ള പ്രധാന പ്രശ്നം, വീട്ടിലുള്ളവർ എങ്ങനെ പെരുമാറുന്നു എന്നതാണ്, പ്രത്യേകിച്ച് വീഡിയോ കോൺഫറൻസും റിപ്പോർട്ടിങ്ങും ലൈവുമൊക്കെ പോകുമ്പോൾ. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്.

വീട്ടിലെ അടുക്കളയിൽ നിന്ന് കൊറോണ വൈറസ് റിപ്പോർട്ടിങ്ങ് യുവതി നടത്തുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ജെസ്സിക്ക എന്ന യുവതി സംസാരിക്കുന്ന ദൃശ്യം അമ്മയാണ് പകർത്തികൊണ്ടിരുന്നത്. പെട്ടെന്നാണ് അച്ഛൻ ഷർട്ടും ഉയർത്തി കടന്നു വരുന്നത്. അതോടെ ജെസ്സിക്ക ആകെ വിഷമത്തിലായി.

ട്വിറ്ററിൽ ജെസ്സിക്ക തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഒട്ടേറെ പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.