‘നീ എനിക്ക് ആരാണെന്ന് അവസാനത്തെ ചിത്രം പറയും’- പാർവതിക്ക് പിറന്നാൾ ആശംസിച്ച് റിമ കല്ലിങ്കൽ

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ പിറന്നാൾ നിറവിലാണ് നടി പാർവതി തിരുവോത്ത്. കുറഞ്ഞ കാലത്തിനിടയ്ക്ക് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളും നിലപാടുകളും കൊണ്ട് ശ്രദ്ധേയയായ പാർവതിക്ക് പിറന്നാൾ ആശംസിക്കുകയാണ് സുഹൃത്തും നടിയുമായ റിമ കല്ലിങ്കൽ.

‘ആദ്യത്തെ കുറച്ച് ചിത്രങ്ങൾ നീ എത്ര സുന്ദരിയാണെന്നുള്ളതാണ്..നീയെനിക്ക് ആരാണെന്നുള്ളതാണ് അവസാന ചിത്രം.താങ്ങാവുന്ന ആ ചുമലുകൾ, യാത്രകൾ, അനുഭവങ്ങൾ… ഇവയിൽ നീ സന്തോഷിക്കൂ..’- റിമ കുറിക്കുന്നു.

റിമ കല്ലിങ്കലും പാർവതിയും ഒന്നിച്ച് നടത്തിയ ചില യാത്രകളുടെ ചിത്രങ്ങളാണ് റിമ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ഇടവേളകളിൽ ഇരുവരും യാത്രയിലും കുക്കിംഗ് പരീശീലനത്തിലുമൊക്കെയാണ് സമയം കളയുന്നത്.