മഹാരാഷ്ട്രയിൽ 25000 പി പി ഇ കിറ്റുകൾ വിതരണം ചെയ്‌ത്‌ ഷാരൂഖ് ഖാൻ- കൈത്താങ്ങിന് നന്ദി അറിയിച്ച് മഹാരാഷ്ട്ര സർക്കാർ

എല്ലാവരും പറ്റുന്ന വിധത്തിലൊക്കെ കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാകുകയാണ്. സിനിമ താരങ്ങളുടെ ഭാഗത്ത് നിന്നും വലിയ സഹായങ്ങളാണ് ലഭിക്കുന്നത്. അമിതാഭ് ബച്ചൻ മുംബൈയിലെ തെരുവുകളിൽ ഭക്ഷണം വിതരണം ചെയ്താണ് സഹായമെത്തിക്കുന്നത്. ഇപ്പോൾ നടൻ ഷാരൂഖ് ഖാന്റെ സഹായം കയ്യടി നേടുകയാണ്.

മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താരം 25,000 പി പി ഇ കിറ്റുകള്‍ വിതരണം ചെയ്തു. ഇന്ത്യയിൽ ഏറ്റവുമധികം സഹായം ആവശ്യമുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സഹായത്തിന് മഹാരാഷ്ട്ര സർക്കാർ ഷാരൂഖ് ഖാന് നന്ദി അറിയിക്കുകയും ചെയ്തു.

മഹാരാഷ്ട്ര പൊതു ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായ രാജേഷ് ടോപെയാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന് നന്ദി അറിയിച്ചത്. സാമ്പത്തികമായും അല്ലാതെയും ധാരാളം സഹായങ്ങൾ സിനിമാതാരങ്ങൾ എത്തിക്കുന്നുണ്ട്.