‘ആയിരം കാതം അകലെയാണെങ്കിലും, ഒരു ഫ്രിഡ്ജ് ഡോറിലെങ്കിലും ഒന്നിച്ചുണ്ടല്ലോ’- രസകരമായ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി സുപ്രിയ

‘ആടുജീവിതം’ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജ് ലോക്ക് ഡൗൺ കാരണം ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കാതെയിരിക്കുകയാണ്. സംവിധായകൻ ബ്ലെസ്സി ഉൾപ്പെടെയുള്ള ‘ആടുജീവിതം’ ടീം ജോർദാനിൽ കുടുങ്ങി. ഏപ്രിൽ പത്തുവരെയുള്ള ഭക്ഷണമേ കയ്യിലുള്ളു എന്ന് ബ്ലെസ്സി വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ പൃഥ്വിരാജിനായി ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. തന്നെ തേടിയെത്തിയ ഫ്രിഡ്ജ് മാഗ്നറ്റാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

സുപ്രിയ, പൃഥ്വിരാജിനൊപ്പം ഒന്നിച്ച് നിൽക്കുന്ന ഒരു ചിത്രത്തിന്റെ രൂപകല്പനയിൽ ഡാഡ & മമ്മ എന്ന് എഴുതിയിരിക്കുന്നു. ആയിരം കാതമകലെയാണെങ്കിലും ഒരു ഫ്രിഡ്ജ് ഡോറിലെങ്കിലും ഒന്നിച്ചാണല്ലോ എന്നാണ് രസകരമായി സുപ്രിയ കുറിച്ചിരിക്കുന്നത്.