‘ഒന്നിച്ചുള്ള 13 വർഷങ്ങൾ, ഇനിയുള്ള ദൂരവും നമുക്കൊരുമിച്ച് താണ്ടാം..’ വിവാഹ വാർഷികത്തിൽ സുപ്രിയയും പൃഥ്വിയും

April 25, 2024

വിവാഹവാര്‍ഷിക ദിനത്തില്‍ പരസ്പരം ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും സുപ്രിയ മേനോനും. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങളുടെ 13 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ് തുറന്നത്. സുഹൃത്തുക്കളില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു എന്നാണ് പൃഥ്വിരാജ് കുറിച്ചത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി ഇനിയും ഒരുപാട് ദൂരം ഒന്നിച്ച് പോകാനുണ്ടെന്നാണ് സുപ്രിയ കുറിപ്പിലൂടെ പങ്കുവച്ചത്. ( Prithviraj Sukumaran’s wedding anniversary wishes to Supriya )

‘എന്റെ പങ്കാളിക്ക് സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നു. സുഹൃത്തുക്കളില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള ഈ യാത്ര അവിസ്മരണീയമായിരുന്നു. വലിയ സ്വപ്നം കാണാനും കൂടുതല്‍ കഠിനമായ വെല്ലുവിളികള്‍ ഏറ്റെടുക്കാനും നമുക്ക് കഴിയട്ടെ. വരും വര്‍ഷങ്ങളില്‍ ഈ യാത്ര നമ്മെ എവിടെ എത്തിക്കുമെന്ന് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്’- പൃഥ്വിരാജ് കുറിച്ചു.

‘നിങ്ങളോടൊപ്പമുള്ള 13 വര്‍ഷം പൂര്‍ത്തിയാകുന്നു. വളരെ മനോഹരമായിരുന്നു. നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ കുട്ടികളായിരുന്നു ഇപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളായി. ദുര്‍ഘടമായ പാതയിലൂടെ എത്രദൂരം ഒന്നിച്ച് സഞ്ചരിച്ചെന്ന് എനിക്കോര്‍മ്മയില്ല. പ്രശ്‌നങ്ങളെല്ലാം നമ്മള്‍ ഒന്നിച്ച് അതിജീവിച്ചു. പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വിവാഹ വാര്‍ഷിക ആശംസകള്‍. ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് പേകാം’-സുപ്രിയ കുറിച്ചു.

Read Also : ചിരിപ്പിച്ച് രസിപ്പിക്കാൻ ‘മലയാളി ഫ്രം ഇന്ത്യ’; നിവിൻ പോളി ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ

2011 ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. ദീര്‍ഘകാലം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇവര്‍ക്ക് അലംകൃത എന്നൊരു മകളുണ്ട്. വിവാഹശേഷമാണ് മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് സിനിമ നിര്‍മാതാവ് എന്ന ചുമതലയിലേക്ക് സുപ്രിയ എത്തുന്നത്.

Story highlights : Prithviraj Sukumaran’s wedding anniversary wishes to Supriya