ചിരിപ്പിച്ച് രസിപ്പിക്കാൻ ‘മലയാളി ഫ്രം ഇന്ത്യ’; നിവിൻ പോളി ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ

April 25, 2024

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ മലയാളി ഫ്രം ഇന്ത്യ മെയ് 1 ന് തീയറ്ററുകളില്‍ എത്തും. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിര്‍വ്വഹിക്കുന്നത്. ( Nivin Pauly movie Malayali from India release on May 1st )

നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍ ,ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഈ ചിത്രത്തിലെ ‘വേള്‍ഡ് മലയാളി ആന്തം’ എന്ന പ്രൊമോ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരുന്നു. മലയാളികളുടെ സവിശേഷതകളെ ഉയര്‍ത്തിക്കാട്ടുന്ന ഒരു ഗംഭീര പാട്ട് തന്നെയാണ് മലയാളികള്‍ക്ക് വേണ്ടി നിവിന്‍ പോളി ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ ജയ്ക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം സുദീപ് ഇളമന്‍. സംഗീതം ജെയ്ക്‌സ് ബിജോയ്. സഹനിര്‍മ്മാതാവ് ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, എഡിറ്റര്‍ ആന്‍ഡ് കളറിങ് ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍രാജ് ചിറയില്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവന്‍. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്‌സ് സേവ്യര്‍.

Read Also : ‘പെരുമാനി മോട്ടോഴ്സ്’ ഓടിത്തുടങ്ങുന്നു, ചിത്രം മെയിൽ തീയേറ്ററുകളിൽ; പോസ്റ്ററുമായി അണിയറ പ്രവർത്തകർ

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിന്റോ സ്റ്റീഫന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍ സൗണ്ട് ഡിസൈന്‍ SYNC സിനിമ. ഫൈനല്‍ മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യെശോധരന്‍. ലൈന്‍ പ്രൊഡക്ഷന്‍ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്‌സ് ഗോകുല്‍ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റര്‍ ബില്ലാ ജഗന്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് പ്രേംലാല്‍, വിഎഫ്എക്‌സ് പ്രോമിസ്, വിതരണം മാജിക് ഫ്രെയിംസ്.

Story highlights : Nivin Pauly movie Malayali from India release on May 1st