‘പെരുമാനി മോട്ടോഴ്സ്’ ഓടിത്തുടങ്ങുന്നു, ചിത്രം മെയിൽ തീയേറ്ററുകളിൽ; പോസ്റ്ററുമായി അണിയറ പ്രവർത്തകർ

April 25, 2024

പ്രേക്ഷകപ്രീതി നേടിയ സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രം ‘അപ്പന്’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യിലെ പ്രോപ്പര്‍ട്ടി പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കുള്ള അത്രതന്നെ പ്രാധാന്യം പ്രോപ്പര്‍ട്ടികള്‍ക്കും ഉണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്‌സ്’ എന്ന ബസിന്റെ ഫോട്ടോയും പോസ്റ്ററിലുണ്ട്. ( Perumani motors realease date announced )

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘പെരുമാനി’. സംവിധായകന്‍ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുഖ്മാന്‍ അവറാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതൊരു ഫാന്റസി ഡ്രാമയാണ്.

യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മാതാവ്. മെയ് പത്തിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രേക്ഷകരില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: സഞ്ജീവ് മേനോന്‍, ശ്യാംധര്‍, ഛായാഗ്രഹണം: മനേഷ് മാധവന്‍, ചിത്രസംയോജനം: ജോയല്‍ കവി, സംഗീതം: ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ, പ്രൊജക്ട് ഡിസൈനര്‍: ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേര്‍സ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം.

Read Also : ആവേശമായി ‘പെരുമാനി’യിലെ കൂട്ടർ; ടീസർ പുറത്തുവിട്ട് ദുൽഖർ സൽമാൻ!

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹാരിസ് റഹ്‌മാന്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്‌സ്: സജി ജൂനിയര്‍ എഫ് എക്‌സ്, കളറിസ്റ്റ്: രമേശ് അയ്യര്‍, ആക്ഷന്‍: മാഫിയ ശശി, സ്റ്റില്‍സ്: സെറീന്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷന്‍: സെഞ്ചുറി ഫിലിംസ്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Story highlights : Perumani motors realease date announced