‘എന്റെ കുഞ്ഞു പെണ്ണും കുഞ്ഞു ചെക്കനും’- മക്കളുടെ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

അഭിമാനം, സംവിധാനം, സംഗീതം, തിരക്കഥ തുടങ്ങി അച്ഛൻ ശ്രീനിവാസനെ പോലെ വിനീത് ശ്രീനിവാസനും കൈവെക്കാത്ത മേഖലകൾ ഇല്ല. ഇപ്പോൾ പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനയം ഒന്നിക്കുന്ന ‘ഹൃദയം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു വിനീത് ശ്രീനിവാസൻ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ മക്കൾക്കൊപ്പം സമയം ചിലവഴിക്കുകയാണ് താരം.

ഇപ്പോൾ മകളുടെയും മകന്റെയും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ‘എന്റെ കുഞ്ഞു പെണ്ണും കുഞ്ഞു ചെക്കനും’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

മക്കൾക്കൊപ്പമുള്ള നിമിഷങ്ങളെല്ലാം വിനീത് ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് വിശേഷങ്ങളും മുടങ്ങാതെ പങ്കുവയ്ക്കും. ‘ഹൃദയം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിഹപോൾ മുതൽ പ്രണവ് മോഹൻലാലിൻറെ ചിത്രം ആരാധകർ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഒടുവിൽ പാക്കപ്പ് ദിവസം ഒരു ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് പ്രണവിനെ കണ്ടുപിടിക്കാൻ പറഞ്ഞ് ആരാധകരെ വിനീത് കുഴപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, വിനീതിനെപോലെ തന്നെ ധ്യാൻ ശ്രീനിവാസനും അഭിനയത്തിലും സംവിധാനത്തിലും കയ്യൊപ്പ് പതിപ്പിച്ചുകഴിഞ്ഞു.