വീഴ്ചയിലും തളരാതെ മുന്നോട്ട്; ആനക്കുട്ടിയുടെ ആദ്യ ചുവടുവയ്പ്പ് ഇങ്ങനെ: വൈറല്‍ വീഡിയോ

Baby elephant takes its first steps trending video

സമൂഹമാധ്യമങ്ങളെക്കുറിച്ച് കാര്യമായ ധാരണകള്‍ ഒന്നുമില്ലെങ്കിലും പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ വൈറലാകാറുണ്ട് പക്ഷികളും മൃഗങ്ങളുമൊക്കെ. പ്രത്യേകിച്ച് ആനകള്‍. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്ന ആനക്കഥകള്‍ക്കും പഞ്ഞമില്ല. രസകരവും കൗതുകം നിറഞ്ഞതുമായ ആനക്കാഴ്ചകള്‍ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വീണ്ടും വൈറലായിരിക്കുകയാണ് ഇത്തരത്തിലൊരു കാഴ്ച.

ഒരു ആനക്കുട്ടിയാണ് ഈ വീഡിയോയിലെ താരം. പിച്ചവെച്ചു തുടങ്ങുന്നതേയുള്ളൂ ആനക്കുട്ടി. ഓരോ തവണ കാലിടറി വീഴുമ്പോഴും തളരാതെ മുന്നോട്ട്തന്നെ നീങ്ങുകയാണ് കുഞ്ഞന്‍ആന. രസകരമാണ് ഈ വീഡിയോ.

Read more: നീലക്കടലും പച്ചക്കാടും പിന്നെ പിങ്ക് തടാകവും: ഇത് വിസ്മയക്കാഴ്ചയുടെ പറുദീസ

നിരവധിപ്പേര്‍ ഇതിനോടകംതന്നെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകഴിഞ്ഞു. ഓരോ തവണ വീഴുമ്പോഴും തളരാതെ വീണ്ടും വീണ്ടും എണീറ്റ് നടക്കുന്ന ആനക്കുട്ടിയുടെ നടത്തം പഠിച്ചില്‍ വൈറലായിരിക്കുകയാണ്.

Story highlights: Baby elephant takes its first steps trending video