മേക്ക് ഓവർ നടത്തി ‘അമ്മ; എക്സ്പ്രഷൻ ഇട്ട് കുഞ്ഞാവയും; രസകരം ഈ വീഡിയോ

baby

ലോക്ക് ഡൗണിൽ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുവാവയുടെ മുഖത്ത് കിടിലൻ മേക്ക് ഓവർ നടത്തിയ അമ്മയും കുഞ്ഞാവയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കുഞ്ഞാവയുടെ പുരികത്തിലാണ് അമ്മ മേക്ക് ഓവർ നടത്തുന്നത്. പുരികം ഉയർത്തിയും വളച്ചുമൊക്കെ രസകരമായ നിരവധി സ്റ്റൈൽ ‘അമ്മ പരീക്ഷിക്കുന്നുണ്ട്. യുഎസിലെ ഒറിഗണ്‍ സ്വദേശിയായ മോര്‍ഗനാണ് അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മുഖത്ത് രസകരമായ മാറ്റങ്ങൾ വരുത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായതോടെ നിരവധി കമന്റുകളും മോർഗനെ തേടിയെത്തി. അതേസമയം കുഞ്ഞിന്റ മുഖത്ത് പരീക്ഷണങ്ങൾ നടത്തിയതിനെതിരെ അമ്മയെ വിമർശിച്ചും ചിലർ അഭിപ്രായം പങ്കുവെച്ചു. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് വിഷമിച്ചിരിക്കുന്നവരെ ചിരിപ്പിക്കുന്നതിനായാണ് താൻ ഇത്തരം രസകരമായ മാർഗങ്ങൾ സ്വീകരിച്ചതെന്നാണ് മോർഗൻ പ്രതികരിച്ചത്.

@missmoxoxo

This took forever! ##BrowBaby shirts comin! ##neverfitin ##eyebrowbaby ##xyzbca ##fyp ##browsonfleek ##viralbaby ##eyebrows ##browbabychallenge ##duetthis

♬ original sound – missmoxoxo

Story Highlights: mother gives makeover to baby girl