നിങ്ങളിത് കാണുക..! ഗോൾ കീപ്പിങ്ങിൽ താരമായി ഒരു പൂച്ച; അതിശയിപ്പിച്ച് വീഡിയോ

cat

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ഒരു ഗോൾകീപ്പർ പൂച്ച. പോസ്റ്റിലേക്ക് ഒരാൾ ഗോൾ അടിക്കുമ്പോൾ പൂച്ച ഒരു അതിശയിപ്പിക്കുന്ന ഗോൾ കീപ്പറായി രൂപം പ്രാപിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഫുട്ബോളിനുപകരം ഒരു ചെറിയ പ്ലാസ്റ്റിക് പന്താണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്.

വീടിനകത്ത് വലിച്ചുകെട്ടിയിരിക്കുന്ന വലയിലേക്ക് പല സൈഡിൽ നിന്നുകൊണ്ടും ഇയാൾ പന്ത് ഇടുന്നുണ്ട്. എന്നാൽ ഒരെണ്ണം പോലും വലയിലേക്ക് വീഴാൻ പൂച്ച അനുവദിക്കുന്നില്ല. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

മനുഷ്യനെപോലെതന്നെ അതിശയിപ്പിക്കുന്ന കഴിവുകളുള്ള നിരവധി മൃഗങ്ങൾ സമൂഹമാധ്യമങ്ങളിൽ താരമാകാറുണ്ട്. വളർത്തുനായകളും പൂച്ചകളും ആനകളും കുരങ്ങന്മാരുമൊക്കെയാണ് അതിൽ പ്രധാനികൾ.

Read also: കാഴ്ചക്കാരുടെ മനം കവർന്ന് ഒരു അപൂർവ സൗഹൃദം; പശുക്കിടാവിനൊപ്പം കളിച്ചുരസിച്ച് കുഞ്ഞാവ; വൈറൽ വീഡിയോ

തകര്‍ന്നു കിടക്കുന്ന ഒരു പാലം അനായാസം ചാടി മറികടക്കുന്ന ഒരു കാട്ടുപൂച്ചയും, സോപ്പിട്ട് പത്രങ്ങൾ കഴുകിവയ്ക്കുന്ന കുട്ടിക്കുരങ്ങനും, മറിഞ്ഞുകിടക്കുന്ന ട്രാഫിക് കോൺ ഉയർത്തിവയ്ക്കുന്ന കരടിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ നേരത്തെ ഇടംനേടിയിരുന്നു.

Story Highlights: cat goal keeping skills viral video