‘നോക്കെടാ, നമ്മുടെ മാർഗ്ഗേ കിടക്കുന്ന മാർക്കടാ..’- ഓട്ടൻതുള്ളൽ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ നടി

ലോക്ക് ഡൗണിലാണ് പലരും ഏറെക്കാലത്തിനു ശേഷം വീട്ടിൽ ഇത്രയധികം ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. സിനിമാതാരങ്ങൾ എല്ലാവരും ഷൂട്ടിങ് തിരക്കുകളിൽ നിന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്തോടെ വീട്ടിലേക്ക് മടങ്ങിയെത്തി. പാചക പരീക്ഷണവും ടിക് ടോക്കുമൊക്കെയായി പലരും സമയം വിനിയോഗിക്കുമ്പോൾ തന്റെ പഴയ കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന തിരക്കിലാണ് നടി ദിവ്യ ഉണ്ണി.

വെള്ളിത്തിരയിലേക്ക് തിരികെയെത്തിയില്ലെങ്കിലും പഴയ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെയായി ദിവ്യ ഉണ്ണി സജീവമാണ്. ഇപ്പോൾ തന്റെ കുട്ടിക്കാല നൃത്ത ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് ദിവ്യ.

ഓട്ടൻതുള്ളൽ വേഷത്തിലുള്ള ചിത്രമാണ് ദിവ്യ പങ്കുവെച്ചിരിക്കുന്നത്. ‘നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന… ‘ എന്ന പ്രസിദ്ധ വരികളും ചിത്രത്തിനൊപ്പമുണ്ട്. ലോക്ക് ഡൗൺ കാലത്ത് ചെറുപ്പകാലത്തെ ഒട്ടേറെ നൃത്ത ചിത്രങ്ങൾ ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു.

‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദിവ്യ ഉണ്ണി. സൂപ്പര്താരങ്ങൾക്കൊപ്പമെല്ലാം വേഷമിട്ടിട്ടുള്ള ദിവ്യ ഉണ്ണി വിവാഹ ശേഷമാണ് സിനിമ ലോകത്ത് സജീവമാകാതിരുന്നത്.

Story highlights-divya unni’s ottan thullal photos