സ്വന്തം യൂട്യൂബ് ചാനലിലൂടെ ഗുലുമാലിലായ നടൻ ഇബ്രാഹിം കുട്ടി- ചിരി വീഡിയോ

പെരുന്നാൾ ദിനത്തിൽ ഗുലുമാലിലായ നടൻ ഇബ്രാഹിം കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. അനൂപ് പന്തളം വഴി മകൻ മക്ബൂൽ സൽമാനാണ് ഇബ്രാഹിം കുട്ടിക്ക് ഗുലുമാൽ പണിയൊരുക്കിയത്.

അടുത്തിടെ ഇബ്രൂസ് ഡയറി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഇബ്രാഹിം കുട്ടി ആരംഭിച്ചിരുന്നു. വിവിധയിനം പാചകക്കൂട്ടുകളും ചാനലിലൂടെ പരിചയപ്പെടുത്തിയിരുന്നു. അദ്ദേഹം പങ്കുവെച്ച കൊഞ്ച് ഫ്രൈയുടെ റെസിപ്പി പരീക്ഷിച്ച് യുവതി ബോധംകെട്ടു വീണു എന്ന പേരിലാണ് അനൂപ് പന്തളം ഇബ്രാഹിം കുട്ടിയെ വിളിച്ചത്.

അല്പം പരിഭ്രമിച്ചെങ്കിലും വാപ്പച്ചിയെ അധികം പറ്റിക്കരുത് എന്ന മക്ബൂലിന്റെ നിർദേശമുണ്ടായിരുന്നതുകൊണ്ട് അനൂപ്, ഇത് പ്രാങ്കാണെന്ന് ഇബ്രാഹിം കുട്ടിയോട് വെളിപ്പെടുത്തുകയായിരുന്നു. പ്രാങ്ക് വീഡിയോ വൈറലായതോടെ എല്ലാവരും ശ്രദ്ധിച്ച കാര്യം ഇബ്രാഹിം കുട്ടിയുടെ ലാളിത്യമാണ്.

Read More:ഇബ്രാഹിം കുട്ടിയുടെ കൊഞ്ച് ഫ്രൈ കൂട്ടി ബോധം പോയ യുവതി- വാപ്പച്ചിക്ക് മക്ബൂൽ സൽമാൻ നൽകിയ ‘ഗുലുമാൽ’ പണി- വീഡിയോ

വളരെ സൗമ്യതയോടെയും മാന്യതയോടുമാണ് താരജാഡയില്ലാതെ ഇബ്രാഹിം കുട്ടി സംസാരിച്ചത്. ഗുലുമാൽ ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലും അനൂപിന്റെ ഇൻസ്റാഗ്രാമിലും പ്രാങ്ക് വീഡിയോകൾ ലഭ്യമാണ്.

Story highlights- gulumal online prank video with ibrahim kutty