‘നായികയ്ക്ക് വെടിയേൽക്കുമ്പോൾ നായകൻ കായലിലേക്ക് ഓടുകയാണ്..’- സ്റ്റാർ കോമഡി മാജിക് ടീം ഷിയാസിന് നൽകിയ പൊട്ടിച്ചിരിപ്പിക്കുന്ന പ്രാങ്ക്

June 26, 2022

കൂടുതൽ രസകരമായ വിശേഷങ്ങളുമായാണ് സ്റ്റാർ കോമഡി മാജിക് പ്രേക്ഷകരിലേക്ക് എത്തിയത്. സ്റ്റാർ മാജിക്കിലെ പരിചിത മുഖങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും സ്റ്റാർ കോമഡി മാജിക്കിൽ അണിനിരക്കുന്നുണ്ട്. ഇടവേളയ്ക്ക് ശേഷം സ്റ്റാർ കോമഡി മാജിക് എത്തിയപ്പോൾ രസികൻ പ്രാങ്കുകളുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ് വേദി.

സീരിയൽ താരവും സ്റ്റാർ മാജിക് വേദിയിലൂടെ ജനപ്രിയയുമായ അനുവായിരുന്നു ആദ്യം പ്രങ്കിനിരയായത്. ഇപ്പോഴിതാ, ഷിയാസ് കരീം ആണ് ചിരിവേദിയുടെ തമാശകൾ ഏറ്റുവാങ്ങുന്നത്. ഒരു ആൽബം ഷൂട്ടിംഗ് എന്നുപറഞ്ഞാണ് ഷിയാസിനെ പറ്റിച്ചത്. വളരെ രസകരമാണ് പ്രാങ്കും അതിനോടുള്ള ഷിയാസിന്റെ പ്രതികരണവും. ഷിയാസ് കരീമിന്റെ വിശേഷങ്ങൾ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. 

അതേസമയം,  ചെല്ലാനത്ത് ഒരു തുണിക്കടയുടെ ഉദ്‌ഘാടനം എന്ന പേരിലാണ് അനുവിനെ പ്രാങ്കിനിരയാക്കിയത്. രസകരമായ പ്രങ്കിനിടയിൽ കണ്ണുനിറച്ചും ചില ഡയലോഗുകൾകൊണ്ടും അനു ചിരി പടർത്തി. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Read Also: തുണിക്കടയുടെ ഉദ്‌ഘാടനത്തിന് എത്തിയ അനുവിനെ പറ്റിച്ച് സ്റ്റാർ കോമഡി മാജിക് ടീം- രസികൻ പ്രാങ്ക് വിഡിയോ

തമാശകളുടെയും കലയുടെയും അരങ്ങാണ് സ്റ്റാർ കോമഡി മാജിക്. മിനിസ്ക്രീൻ പ്രേക്ഷകർ പ്രായഭേദമന്യേ കാത്തിരുന്ന് കാണുന്ന സ്റ്റാർ കോമഡി മാജിക്കിൽ സ്കിറ്റുകളും, കൗണ്ടർ മേളവും ഒപ്പം താരങ്ങളുടെ കലാ വൈഭവങ്ങളും ഉടനെത്തും.

കളിചിരികൾക്കൊപ്പം തമാശയ്ക്കും കൂടി അല്പം മധുരം ചേർത്താണ് പ്രേക്ഷകരിലേക്ക് സ്റ്റാർ കോമഡി മാജിക് എത്തുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.00 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ചെറിയൊരു ഇടവേള പോലും ആരാധകരിൽ വലിയ നഷ്ടമായാണ് പ്രേക്ഷകർ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ രണ്ടാം ഭാവത്തിൽ എത്തുമ്പോഴും ആരാധകർ ആവേശത്തിലാണ്.

Story highlights- star comedy magic pranking shiyas kareem