തുണിക്കടയുടെ ഉദ്‌ഘാടനത്തിന് എത്തിയ അനുവിനെ പറ്റിച്ച് സ്റ്റാർ കോമഡി മാജിക് ടീം- രസികൻ പ്രാങ്ക് വിഡിയോ

June 19, 2022

ഒരു ഇടവേളയ്ക്ക് ശേഷം ഫ്‌ളവേഴ്‌സ് സ്റ്റാർ കോമഡി മാജിക് പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ സ്റ്റാർ കോമഡി മാജിക് എന്ന പേരിലാണ് ചിരിയുടെ പവർ അൽപ്പം കൂടി കൂട്ടി എത്തുന്നത്. സ്റ്റാർ മാജിക്കിലെ ജനപ്രിയ താരങ്ങളും പുത്തൻതാരങ്ങളുമെല്ലാം സ്റ്റാർ കോമഡി മാജിക്കിലും അണിനിരക്കുന്നുണ്ട്.

രണ്ടാം വരവ് ആവേശകരമാക്കാൻ വേദിയിലെ ജനപ്രിയയായ താരം അനുവിനായി ഒരു പ്രാങ്ക് അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. ചെല്ലാനത്ത് ഒരു തുണിക്കടയുടെ ഉദ്‌ഘാടനം എന്ന പേരിലാണ് അനുവിനെ പ്രാങ്കിനിരയാക്കിയത്. രസകരമായ പ്രങ്കിനിടയിൽ കണ്ണുനിറച്ചും ചില ഡയലോഗുകൾകൊണ്ടും അനു ചിരി പടർത്തി. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളായിരുന്നു ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയ സ്റ്റാർ മാജിക്കിൽ അണിനിരന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

അനുവിന്റെ രസകരമായ സംസാരത്തിനും കുസൃതിക്കും ഗെയിമുകളിലെ പ്രകടനത്തിനും ഒട്ടേറെ ആരാധകരുണ്ട്. . സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴി പറയാറുണ്ട്.

Read Also: ലോകത്ത് ഒരു നടിക്കും ഇങ്ങനെയൊരു സമ്മാനം കിട്ടിയിട്ടുണ്ടാകില്ല- രസകരമായ പിറന്നാൾ വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

കളിചിരികൾക്കൊപ്പം തമാശയ്ക്കും കൂടി അല്പം മധുരം ചേർത്താണ് ഇന്ന് മുതൽ പ്രേക്ഷകരിലേക്ക് സ്റ്റാർ കോമഡി മാജിക് എത്തുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.00 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ചെറിയൊരു ഇടവേള പോലും ആരാധകരിൽ വലിയ നഷ്ടമായാണ് പ്രേക്ഷകർ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ രണ്ടാം ഭാവത്തിൽ എത്തുമ്പോഴും ആരാധകർ ആവേശത്തിലാണ്.

Story highlights- anumol star comedy magic prank video