താരങ്ങളുടെ ലോക്ക് ഡൗൺ വിളവെടുപ്പ്- ഡ്രാഗൺ ഫ്രൂട്ടുമായി അഹാനയും, മാമ്പഴവുമായി കാളിദാസും

ലോക്ക് ഡൗൺ കാലത്ത് കാർഷിക രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്‌ താരങ്ങൾ. എല്ലാവരും അടുക്കളത്തോട്ടം ഒരുക്കിയും വിളവെടുത്തുമൊക്കെ തിരക്കിലാണ്. ബാലതാരം മീനാക്ഷി തന്റെ ലോക്ക് ഡൗൺ വിളവെടുപ്പ് വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ നടി അഹാനയും കാളിദാസ് ജയറാമും വീട്ടിലെ കൃഷിയും വിളവെടുപ്പുമൊക്കെ പങ്കുവയ്ക്കുകയാണ്.

പൊതുവെ കേരളത്തിലെ കാലാവസ്ഥയിൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. ഇപ്പോൾ ഡ്രാഗൺ ഫ്രൂട്ടാണ് അഹാനയുടെ വീട്ടിലെ കൃഷിത്തോട്ടത്തിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ അഹാനയും ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചിരുന്നു.

അതേസമയം, വീട്ടിലുണ്ടായ മാമ്പഴങ്ങളുടെ വിളവെടുപ്പിലാണ് കാളിദാസ്. കാളിദാസ് പങ്കുവെച്ച ചിത്രത്തിന് കമന്റുമായി സംവിധായകൻ ജിസ് ജോയ് എത്തി. അവിടെ വരുന്നവർക്കെല്ലാം അഞ്ചുകിലോ മാങ്ങാ കൊടുക്കുന്നുണ്ട് എന്ന് കേട്ടു എന്നാണ് ജിസ് ജോയ് കുറിച്ചിരിക്കുന്നത്.

Read More:സിനിമ താരം ഗോകുൽ വിവാഹിതനായി; വീഡിയോ

നടൻ ഉണ്ണി മുകുന്ദനും വീട്ടിൽ അച്ഛനൊപ്പം കൃഷി തിരക്കിലാണ്. നടൻ ശ്രീനിവാസനും കുടുംബവും നാട്ടിൽ കൃഷിയുമായി സജീവമാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു.

Story highlights-Home garden of kalidas jayaram and ahaana krishna