ഒരു റോൾ തരുമോ?- ‘ലൂസിഫർ’ സെറ്റിൽ ചാൻസ് ചോദിച്ചെത്തിയ നായ- രസകരമായ വീഡിയോ

മലയാള സിനിമ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമാണ് ‘ലൂസിഫർ’. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ചിത്രം മോഹൻലാലിൻറെ കഥാപാത്രം കൂടി ചേർന്നപ്പോൾ ഗംഭീര വിജയം കരസ്ഥമാക്കി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ ചർച്ചകൾ പുരോഗമിക്കുമ്പോൾ ലൂസിഫർ ലൊക്കേഷനിലെ രസകരമായ വീഡിയോ ആണ് വൈറലാകുന്നത്.

‘ലൂസിഫറി’ൽ ചാൻസ് ചോദിച്ച് വന്നയാളാണ്’ എന്ന ക്യാപ്ഷനോടെ നിർമാതാവ് അരുൺ നാരായണനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള വീഡിയോ ആണ് അരുൺ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ സമീപം വളരെ അടുപ്പത്തോടെ നിൽക്കുകയാണ് നായ. ‘ലൂസിഫറി’ന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത് റഷ്യയിൽ ആയിരുന്നു.

ഇപ്പോൾ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ‘ജോർദാനി’ലാണ് പൃഥ്വിരാജ്. ‘ആടുജീവിത’ത്തിനും ‘കാളിയനും’ ശേഷമായിരിക്കും ‘എമ്പുരാൻ’ ഷൂട്ടിംഗ് ആരംഭിക്കുക.

Story highlights- interesting video from the shooting set of Lucifer movie