അന്നും ഇന്നും ഒരുപോലെ- മലയാളത്തിന്റെ പ്രിയനായികയുടെ കുട്ടിക്കാല ചിത്രം

സിനിമാതാരങ്ങളെല്ലാം ലോക്ക് ഡൗൺ സമയത്ത് കുട്ടിക്കാല ഓർമ്മകൾ പങ്കുവയ്ക്കുന്ന തിരക്കിലാണ്. ഏറെക്കാലത്തിന് ശേഷം വീട്ടിൽ നിൽക്കാൻ സാധിച്ച സന്തോഷത്തിനൊപ്പം പഴയ ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരങ്ങൾ. മലയാള സിനിമയുടെ ക്യൂട്ട് നായികയായ നസ്രിയ തന്റെ തീരെ ചെറുപ്പത്തിലുള്ള ഒരു ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

😀Always…..

A post shared by Nazriya Nazim Fahadh (@nazriyafahadh) on

അന്നും ഇന്നും ഒരേപോലെ തന്നെ എന്നാണ് ആരാധകർ കമന്റ്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം സമയം ചിലവഴിക്കാൻ പറ്റിയ സന്തോഷത്തിലാണ് നസ്രിയ.

Read More: ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലയുന്ന സിനിമാ- സീരിയൽ പ്രവർത്തകർക്ക് 45 ലക്ഷം രൂപയുടെ സഹായവുമായി അക്ഷയ് കുമാർ

വിവാഹ ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത നസ്രിയ, നിർമാതാവിന്റെ വേഷത്തിലാണ് തിരികെയെത്തിയത്. പിന്നീട് അഞ്ജലി മേനോൻ ചിത്രം ‘കൂടെ’യിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. അവതാരകയായാണ് നസ്രിയ കരിയർ ആരംഭിച്ചത്. 2006ൽ പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച ‘ട്രാൻസാ’ണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.

Story highlights-nazriya fahadh’s childhood photo