‘ഈദ് മുബാറക്..’- കുടുംബത്തിനൊപ്പം പെരുന്നാൾ ചിത്രങ്ങളുമായി നസ്രിയ

July 10, 2022

മലയാളികളുടെ പ്രിയ താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. വെള്ളിത്തിരയിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരദമ്പതികളായ നസ്രിയയും ഫഹദ് ഫാസിലും. നസ്രിയയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, പെരുന്നാൾ ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നസ്രിയ.

ഈദ് മുബാറക് എന്ന ആശംസയ്‌ക്കൊപ്പം ഫഹദിനും ഫഹദിന്റെ കുടുംബാംഗങ്ങൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഫഹദിന്റെ ഉമ്മയും സഹോദരങ്ങളും അവരുടെ കുടുംബവുമെല്ലാം ചിത്രത്തിലുണ്ട്. മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും 2014ലാണ് വിവാഹിതരായത്. കുടുംബങ്ങൾ തമ്മിലുള്ള ആലോചനയിലൂടെയാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്. ഇരുവരും വിവാഹിതരായിട്ട് ഏഴുവർഷം പിന്നിടുകയാണ്.

നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹമൊക്കെ ആരാധകർക്കും വളരെ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തപ്പോൾ ഭർത്താവും നടനുമായ ഫഹദ് ഫാസിൽ ഏറ്റവുമധികം നേരിട്ട ചോദ്യം, നസ്രിയയുടെ മടങ്ങിവരവിനെക്കുറിച്ചായിരുന്നു. ‘കൂടെ’ എന്ന ചിത്രത്തിലൂടെ സ്‌ക്രീനിലേക്കും, ‘വരത്തനി’ലൂടെ നിർമാണ രംഗത്തേക്കും നസ്രിയ എത്തി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമായി സജീവമാണ് നടി.

Read Also;തീയിലിട്ടാലും ഉരുകില്ല; വേറിട്ടൊരു ചൈനീസ് ഐസ്‌ക്രീം- വിഡിയോ

രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ് നസ്രിയ. കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ നിന്നാണ് നസ്രിയ വളർന്നത്. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ അവിടെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ‘അണ്ടെ സുന്ദരാനികി’ എന്ന ചിത്രത്തിൽ നാനിയുടെ നായികയായാണ് നസ്രിയ എത്തിയത്.

Story highlights- nazriya and fahad fassil’s eid special photos