ലീല തോമസായി നസ്രിയ; ശ്രദ്ധനേടി പ്രണയഗാനം

May 10, 2022

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയനടിയാണ് നസ്രിയ… വിവാഹശേഷം വളരെ കുറഞ്ഞ ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നസ്രിയ, ലീല തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം താരത്തിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ്. നാനിയാണ് സിനിമയിൽ നായകവേഷത്തിൽ എത്തുന്നത്. ‘അണ്ടേ സുന്ദരാനികി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി എന്റർടൈനറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം എന്നാണ് സൂചന. നസ്രിയയ്ക്ക് പുറമെ നദിയ മൊയ്തുവും സിനിമയിൽ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം മലയാളി താരം തൻവി റാം, രാഹുൽ രാമകൃഷ്ണ, സുഹാസ് എന്നിവരും സിനിമയിൽ അഭനയിക്കുന്നുണ്ട്. വിവേക് അത്രേയ സംവിധാനം നിർവഹിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമിക്കുന്നത്. സിനിമ ജൂൺ 10 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Read also: ആ രഹസ്യം ഇനി നാട്ടുകാർ കൂടി അറിയട്ടെ; അമൃതവർഷിണിയുടെ പെർഫെക്റ്റ് സിംഗിങ്ങിന് പിന്നിലെ കാരണം ചോദിച്ച് എംജി…

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. നസ്രിയയുടേതായി അവസാനം റിലീസ് ചെയ്ത മലയാളം ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് താരം എത്തിയത്.

Story highlights: Entha Chithram Nazriya Fahadh song