ആ രഹസ്യം ഇനി നാട്ടുകാർ കൂടി അറിയട്ടെ; അമൃതവർഷിണിയുടെ പെർഫെക്റ്റ് സിംഗിങ്ങിന് പിന്നിലെ കാരണം ചോദിച്ച് എംജി…

May 10, 2022

ടോപ് സിംഗർ വേദിയിലൂടെ പ്രേക്ഷകപ്രീതിനേടിയ കൊച്ചുഗായികയാണ് ആരാധകർ ഏറെയുള്ള അമൃതവർഷിണി. സ്വരമാധുര്യം കൊണ്ടും ആലാപനമികവുകൊണ്ടും ഏറെ ശ്രദ്ധേയയായതാണ് ഈ കൊച്ചുഗായിക. ഓരോ തവണ വേദിയിൽ എത്തുമ്പോഴും വ്യത്യസ്തമായ പാട്ടുകൾ പാടി അത്ഭുതപ്പെടുത്താറുണ്ട് ഈ കുഞ്ഞുമോൾ.

ഇപ്പോഴിതാ അതിമനോഹരമായി ഗാനം ആലപിക്കുന്ന ഈ കുഞ്ഞുമോളോട് ഇത്രയും ഗംഭീരമായി പാട്ട് പാടുന്നതിന് പിന്നിലെ കാരണം ചോദിക്കുകയാണ് ഗായകൻ എംജി ശ്രീകുമാർ. ഓരോ തവണ പാട്ട് പാടാൻ വേദിയിൽ എത്തുന്നതിന് മുൻപായും എങ്ങനെയാണ് ഈ പാട്ടിന് വേണ്ടി ഒരുങ്ങുന്നതെന്ന് ചോദിക്കുമ്പോൾ താൻ വരികൾ ആദ്യം കേട്ട് പഠിക്കുമെന്നും പിന്നീട് പാടി പഠിക്കുമെന്നും ഒപ്പം പാട്ടുകൾ റെക്കോർഡ് ചെയ്ത് കേൾക്കാറുണ്ടെന്നുമൊക്കെ പറയുകയാണ് അമൃതവർഷിണി.

കാണാമറയത്ത് എന്ന ചിത്രത്തിലെ ഇല്ലിയിളം കിളി ചില്ലിമുളം കിളി എന്ന പാട്ടുമായാണ് ഇത്തവണ ഈ കുഞ്ഞുമോൾ എത്തുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയ ഗാനമാണിത്.

പ്രേക്ഷകർ കേൾക്കാൻ കൊതിയ്ക്കുന്ന നിരവധി ഗാനങ്ങൾ ഇതിനോടകം പാട്ട് പ്രേമികൾക്കായി ടിപ് സിംഗർ വേദിയിലൂടെ ആലപിച്ചുകഴിഞ്ഞു അമൃതവർഷി. അടുത്തിടെ ജോൺസൺ മാസ്റ്ററുടെ ‘മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്നതാരോ…’ എന്ന പാട്ട് പാടിയും ഈ കൊച്ചുഗായിക അത്ഭുതപ്പെടുത്തിയിരുന്നു. മാളൂട്ടിയിലെ ഗാനമാണ് പ്രേക്ഷകർക്കായി അമൃതവർഷിണി ആലപിച്ചത്. അതിഗംഭീരമായാണ് ഈ കുഞ്ഞുമോൾ ഈ ഗാനം ആലപിക്കുന്നത്. പഴവിള രമേശന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയ ഗാനം സിനിമയിൽ ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്.

Read also; തേനും വയമ്പും… മലയാളികളുടെ ഇഷ്ടഗാനവുമായി ശ്രീനന്ദ, നിറഞ്ഞ കൈയടികളോടെ ഏറ്റെടുത്ത് പാട്ട് വേദി

മാപ്പിള പാട്ടിന്റെ മൊഞ്ചുള്ള ‘”കല്യാണ രാത്രിയിൽ” എന്ന ഗാനം പാടിയും ഈ കുഞ്ഞുമോൾ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 1964 ൽ പുറത്തിറങ്ങിയ ‘കുട്ടിക്കുപ്പായം’ എന്ന മലയാള ചിത്രത്തിലെ ഗാനമാണിത്. പി ഭാസ്ക്കരൻ മാഷ് സംഗീത നൽകിയ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത് പി ലീലയാണ്.

Story highlights: Amruthavarshini about perfect singing