ദിവ്യ, അജു പിന്നെ കുട്ടനും ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ഓര്‍മ്മകളില്‍ നിവിന്‍ പോളി

Bangalore Days

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘ബാംഗ്ലൂര്‍ ഡെയ്‌സ്’. പ്രണയത്തിന്റെയും കുടുംബബന്ധത്തിന്റെയും സൗഹൃദത്തിന്റേയുമെല്ലാം ആഴവും പരപ്പും ആവോളം ആവഹിച്ച സിനിമ. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളികളുടെ കണ്ണും മനവും ഒരുപോലെ നിറച്ചു. അഞ്ജലി മേനോനാണ് ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന സൂപ്പര്‍ ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ആറ് വര്‍ഷങ്ങളായി. ഇപ്പോഴിതാ സിനിമയുടെ ഓര്‍മ്മകളെ പൊടിതട്ടിയെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി. ചിത്രത്തില്‍ കുട്ടന്‍ എന്നായിരുന്നു നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിളിപ്പേര്. ‘ദിവ്യ, അജു, കുട്ടന്‍’ എന്നു കുറിച്ചുകൊണ്ട് നസ്രിയക്കും ദുല്‍ഖറിനുമൊപ്പമുള്ള മനോഹരമായ ഒരു ലൊക്കേഷന്‍ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നസ്രിയ ദിവ്യ എന്ന കഥാപാത്രത്തെയും ദുല്‍ഖര്‍ അജു എന്ന കഥാപാത്രത്തെയുമാണ് സിനിമയില്‍ അവതരിപ്പിച്ചത്.

Read more: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മനോഹരമായൊരു നൃത്ത സംഗീത വീഡിയോ

2014 മെയ് 30 നാണ് ബാംഗ്ലൂര്‍ ഡെയ്‌സ് തിയേറ്ററുകളിലെത്തിയത്. അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. അഞ്ജലി മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. 8.5 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 45 കോടി നേടിയിരുന്നു.

Story highlights: Nivin Pauly about  Bangalore Days