‘പാതിരാവായില്ല…’ മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനത്തിന് മനോഹരമായൊരു കവർ വേർഷൻ

cover song

മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെയാണ് ചില പാട്ടുകള്‍. അവയങ്ങനെ ആസ്വാദകഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങാറുണ്ട്. ആര്‍ദ്ര സംഗീതവും മനോഹരമായ ആലാപനവുമായി മലയാളി സിനിമ ആസ്വാദകർ ഏറ്റുപാടിയ നിത്യഹരിത ഗാനമാണ് ‘പതിരാവായില്ല പൗർണ്ണമി കന്യകക്ക്.’

ഈ മനോഹര ഗാനത്തിന് പുതിയ കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം സംഗീത പ്രേമികൾ. ശ്രീകാന്ത് അയ്യന്തോൾ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് കെ ആർ മുകുന്ദും വിമോയും ചേർന്നാണ്. ശരത് ചന്ദ്രൻ ക്യാമറയും പ്രതീപ് നായർ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. ആലാപനത്തിലെ വ്യത്യസ്തതയും ദൃശ്യങ്ങളിലെ മനോഹാരിതയും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.

Read also: കൊവിഡ് കാലത്തെ പ്രവാസികളുടെ ദുരിതം പറഞ്ഞ് ‘സലാമത്ത്’; സംഗീത ആൽബത്തിലൂടെ റമദാൻ വിരുന്നൊരുക്കി കലാകാരൻമാർ, വീഡിയോ

മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെയും പി ഭാസ്കരന്റേയും കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗാനമാണ് പാതിരാവായില്ല. സംഗീതാസ്വാദകർ നെഞ്ചോട് ചേർത്തുവെച്ച ഈ പഴയകാല ഗാനത്തിന് പുതിയ ആവിഷ്കാരവുമായി എത്തുമ്പോൾ തികഞ്ഞ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.