കേരളത്തിലുടനീളം ഇന്നു മുതല്‍ ഷീ ടാക്‌സി സേവനം

She taxi services in all Kerala

കേരളത്തില്‍ എല്ലായിടത്തും ഇന്നു മുതല്‍ ഷീ ടാക്‌സി സേവനം ലഭ്യമാക്കുന്നു. സംസ്ഥാന സാമൂഹികനീതി വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് ഷീ ടാക്‌സിയുടെ പ്രവര്‍ത്തനം.

ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്‌സി ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്‌നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് കേരളത്തിലുടനീളം ഷീ ടാക്‌സി പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. വനിതാ സംരംഭകര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ വസരമുണ്ട്. ഇതിനായി shetaxi driver എന്ന ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

Read more: പാട്ടുപോലെ ശ്രദ്ധ നേടി ഭാവഗായകന്‍റെ പുതിയ ലുക്കും- ചിത്രങ്ങള്‍

അതേസമയം ഷീ ടാക്‌സിയുടെ സേവനം ലഭ്യമാക്കാന്‍ 7306701400, 7306701200 എന്നീ കോള്‍സെന്റര്‍ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

Story Highlights: She taxi services in all Kerala