വിദ്യാ ബാലന്‍ചിത്രം ‘ശകുന്തള ദേവി’യുടെ റിലീസ് ആമസോണ്‍ പ്രൈമില്‍

idya Balan movie shakuntala devi to premiere on amazon prime

ഇന്ത്യന്‍ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം ആസ്പദമാക്കിയുള്ള വിദ്യാ ബാലന്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ രിലീസ് ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്റര്‍ റിലീസ് സാധ്യമല്ലാത്തതിനാലാണ് ശകുന്തള ദേവി എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ശകുന്തള ദേവിയായാണ് വിദ്യാ ബലന്‍ എത്തുന്നത്.

ബംഗാളി നടനായ ജിഷു സെന്‍ഗുപ്തയാണ് ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവായെത്തുന്നത്. പരിതോഷ് ബാനര്‍ജി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് വേണ്ടിയുള്ള വിദ്യ ബാലന്റെ മേക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. താരത്തിന്റെ പുതിയ ഹെയര്‍സ്റ്റൈലും ലുക്കും പ്രേക്ഷക ശ്രദ്ധ നേടി. അനു മേനോനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

Read more: “പെട്ടെന്നൊരു സിനിമ ചെയ്യാന്‍ ആ കൊലക്കേസ് വിഷയത്തില്‍ നിന്നും ത്രെഡ് കണ്ടെത്തുകയായിരുന്നു”; രാക്ഷസരാജാവിന്റെ പിറവിയെക്കുറിച്ച് വിനയന്‍

അമാനുഷികമായ കണക്കുകൂട്ടല്‍ വേഗത്തിന്റെ പേരില്‍ പ്രശസ്തയായ ശകുന്തള ദേവി, അഞ്ചാം വയസില്‍ 18 വയസ്സായവര്‍ക്കുവേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം സംബന്ധിച്ച നിരവധി പുസ്തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

സോണി പിക്ചേഴ്സും നെറ്റ്-വര്‍ക്ക് പ്രൊഡക്ഷനും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. അമിത് സാദ്, സന്യ മല്‍ഹോത്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Vidya Balan movie shakuntala devi to premiere on amazon prime