ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിൽ വിദ്യാ ബാലൻ; ആവേശം നിറച്ച് ‘ഷേർണി’ ടീസർ

May 31, 2021

വെള്ളിത്തിരയിലെ തിരക്കുള്ള താരമാണ് വിദ്യാ ബാലൻ. താരം മുഖ്യകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷേർണി. ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിൽ വിദ്യാ ബാലൻ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമ പ്രേമികളാക്കിടയിൽ ആവേശം നിറയ്ക്കുകയാണ് ചിത്രത്തിന്റെ ടീസർ. അമിത് മസൂർക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ന്യൂട്ടൻ എന്ന ചിത്രത്തിന് ശേഷം അമിത് മസുർകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷേർണി.

കഴിഞ്ഞ വർഷം മാർച്ചിൽ തുടങ്ങാനിരുന്ന ചിത്രം ലോക്ക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. മധ്യപ്രദേശിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെ ജൂണിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. ടി സീരീസും അബുൻഡാൻഡിയ എന്‍റർടെയ്മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  വിദ്യാ ബാലനൊപ്പം ശരത് സക്‌സേന മുകുൾ ഛദ്ദ, വിജയ് റാസ്, ഇല അരുൺ, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവറം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

Read also:‘പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’; സഹായത്തിനായി ആരോഗ്യ വകുപ്പിന്റെ ക്വിറ്റ് ലൈന്‍

ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പങ്കുവെച്ച ചിത്രമാണ് വിദ്യാ ബാലന്റേതായി അവസാനം റിലീസ് ചെയ്തത്. ശകുന്തള ദേവിയുടെ രൂപ ഭാവങ്ങളെല്ലാം വിദ്യാ ബാലൻ അതേപടി പകർത്തിയിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള വിദ്യാ ബാലന്റെ മെയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. ബംഗാളി നടനായ ജിഷു സെന്‍ഗുപ്തയാണ് ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവായെത്തുന്നത്. അനു മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Story Highlights: vidya balan sherni teaser