കൊവിഡ് പ്രതിരോധത്തിൽ സഹായമായി നടൻ അജിത്ത് വികസിപ്പിച്ച ഡ്രോൺ; അഭിനന്ദനവുമായി സർക്കാർ

June 29, 2020

കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ വിവിധ തരത്തിലുള്ള പ്രതിരോധ മാർഗങ്ങളും ആശയങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. വലിയ പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ നടൻ അജിത്തും സംഘവും ഒരു ഡ്രോൺ ടെക്നോളജി വികസിപ്പിച്ചിരുന്നു. ഇപ്പോൾ അതിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി അശ്വത് നാരായൺ.

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, 2018ൽ അജിത്തിനെ ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റും, സിസ്റ്റം അഡ്വൈസറുമായി നിയമിച്ചിരുന്നു. ആ കാലയളവിൽ വിദ്യാർത്ഥികളെ നൂതന സാങ്കേതികതയുടെ സഹായത്തോടെ ഒരു യൂഎവി ഡ്രോൺ വികസിപ്പിക്കാൻ പരിശീലിപ്പിച്ചിരുന്നു. ദക്ഷ എന്ന പേരിൽ അജിത്തും സംഘവും വികസിപ്പിച്ച ഡ്രോൺ ആറു മണിക്കൂർ പറന്ന് മെഡിക്കൽ എക്സ്പ്രസ്സ് ചലഞ്ചിൽ അംഗീകാരം നേടിയിരുന്നു.

Read More: പാതിരാ സൂര്യൻ ഉദിക്കുന്ന നാട്; അലാസ്കയിലെ അപൂർവ പ്രതിഭാസത്തിന് പിന്നിൽ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷ ഡ്രോൺ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അണുവിമുക്തമാക്കാൻ സഹായകരമായി. അങ്ങനെയാണ് കർണാടക മുഖ്യമന്ത്രി, അജിത്തിനും സംഘത്തിനും ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്.

Story highlights-ajith’s drone technology used for covid-19