ഫോട്ടോഗ്രാഫറുടെ തൊപ്പി മോഷ്ടിച്ച് സ്വന്തം തലയിൽ വെച്ച് ആന- ചിരി വീഡിയോ

മനുഷ്യരേക്കാൾ രസകരമാണ് മൃഗങ്ങളുടെ ചില കളികളും പ്രവർത്തികളും. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിലതൊക്കെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുമുണ്ട്. കുസൃതി കാണിക്കുന്ന ആനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

തന്റെ ചിത്രം പകർത്താനെത്തിയ വന്യജീവി ഫോട്ടോഗ്രാഫറുടെ തൊപ്പി തട്ടിയെടുക്കുകയാണ് ആന. വളരെ കുസൃതിയോടെ തൊപ്പിയെടുത്ത് തന്റെ തലയിൽ ഒന്നു വെച്ചുനോക്കി. പിന്നെ തിരികെ അതുപോലെതന്നെ ഫോട്ടോഗ്രാഫറുടെ തലയിലേക്ക് വെച്ച് കൊടുത്തു.

Read More:പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആനയുടെ ഈ രസകരമായ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നിഷ്കളങ്കതയും സാഹചര്യത്തോട് ഇണങ്ങുകയും ചെയ്യുന്നതാണ് ആനകളെ മനുഷ്യർക്ക് പ്രിയപ്പെട്ടവരാക്കുന്നത്.

Story highlights-An elephant stealing and then returning a wildlife photographer’s hat