‘അമ്പരപ്പിച്ച തിരക്കഥ; മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- ‘കപ്പേള’യ്ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ്

മലയാള സിനിമാ ലോകത്ത് ചർച്ചയാകുകയാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’. ശക്തമായ തിരക്കഥയും അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും ഏറെ നിരൂപക പ്രശംസ നേടുകയാണ്. ഇപ്പോൾ ബോളിവുഡിൽ നിന്നും കപ്പേളക്ക് അഭിനന്ദനമെത്തിയിരിക്കുന്നു. പ്രസിദ്ധ സംവിധായകൻ അനുരാഗ് കശ്യപാണ് കപ്പേളക്കും മുഹമ്മദ് മുസ്തഫയ്ക്കും ട്വിറ്ററിലൂടെ പ്രശംസയറിയിച്ചത്.

‘മഹത്തരമായ സിനിമ, അമ്പരപ്പിക്കുന്ന തിരക്കഥ; മുഹമ്മദ് മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- അനുരാഗ് കശ്യപ് കുറിക്കുന്നു.

Read More: ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലഞ്ഞ ഗ്രാമത്തിൽ 800 പേർക്ക് തൊഴിൽ നൽകി മാതൃകയായി ഒരു കളക്ടർ

തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴാണ്‌ കൊവിഡ് പ്രതിസന്ധി പിടിമുറുക്കിയത്. പിന്നാലെ തിയേറ്ററിൽ നിന്നും ‘കപ്പേള’ പിൻവലിക്കുകയും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുകയുമായിരുന്നു.

Story highlights-anurag kashyap appreciating muhammad musthafa for kappela movie