സഹോദരനോട് കുഞ്ഞന്‍ പാണ്ടയുടെ കുസൃതി; ‘സോ ക്യൂട്ട്’ എന്ന് സോഷ്യല്‍ മീഡിയ: വൈറല്‍ വീഡിയോ

Baby panda runs away after pushing sibling viral video

ചില മൃഗക്കുഞ്ഞുങ്ങളെ കണ്ടാല്‍ അറിയാതെ തന്നെ പറഞ്ഞുപോകും ‘സോ ക്യൂട്ട്’ എന്ന്. ഇത്തരത്തില്‍ കാഴ്ചയില്‍തന്നെ ആരുടേയും ഇഷ്ടം കവരുന്ന മൃഗമാണ് പാണ്ട. കറുപ്പും വെളുപ്പും നിറത്തോടുകൂടിയ ഭീമന്‍ പാണ്ടകളെ തന്നെ കാണാന്‍ നല്ല ഭംഗിയുണ്ട്. അപ്പോള്‍ പിന്നെ കുഞ്ഞുങ്ങളാണെങ്കില്‍ പറയുകയും വേണ്ട. നല്ല സോഫ്റ്റായ ഒരു പഞ്ഞിക്കെട്ട് പോലെ തോന്നും പാണ്ട കുഞ്ഞുങ്ങളെ കണ്ടാല്‍.

സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് രണ്ട് പാണ്ട കുഞ്ഞുങ്ങള്‍. ചെറുപ്പത്തില്‍ സഹോദരന്മാര്‍ തമ്മില്‍ പരസ്പരം കുറുമ്പ് കാട്ടാറില്ലേ… അത്തരത്തിലൊരു കുറുമ്പ് കാട്ടുകയാണ് പാണ്ടക്കുഞ്ഞുങ്ങളില്‍ ഒന്ന്. സഹോദരനെ തള്ളിയിട്ട ശേഷം കുഞ്ഞന്‍ പാണ്ട ഓടുന്നു. വീണിടത്തു നിന്നും ചാടിയെഴുന്നേറ്റ് ‘നിന്നെ ഇപ്പോ ശരിയാക്കിത്തരാം’ എന്ന മട്ടില്‍ വീണ പാണ്ടക്കുഞ്ഞ് വീഴ്ത്തിയവന്റെ പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം.

Read more: തൂവെള്ള നിറം, പീലി വിടര്‍ത്തി നൃത്തം ചെയ്ത് മയില്‍: കൗതുകക്കാഴ്ച

കുറഞ്ഞ ദൈര്‍ഘ്യം മാത്രമേ ഉള്ളൂവെങ്കിലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നുണ്ട് ഈ വീഡിയോ. കുഞ്ഞായിരിയ്ക്കുമ്പോള്‍ മനുഷ്യരുടേത് പോലെയാണ് പാണ്ടകളുടെ ചില വികൃതികളെന്ന് ചിലര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നു.

പിറന്നു വീഴുമ്പോള്‍ തന്നെ ക്യൂട്ടാണ് പാണ്ടക്കുഞ്ഞുങ്ങള്‍. 90 മുതല്‍ 130 ഗ്രാം വരെയാണ് ശരാശരി ഒരു പാണ്ട കുഞ്ഞിന്റെ തൂക്കം. പ്രായ പൂര്‍ത്തിയായ ഒരു ഭീമന്‍ പാണ്ടയുടെ തൂക്കമാണെങ്കില്‍ 70 മുതല്‍ 125 കിലോ ഗ്രാം വരെയാണ്. അഴകുള്ള മൂക്കും ഉരുണ്ട കണ്ണും സോഫ്റ്റ് രോമങ്ങള്‍ നിറഞ്ഞ ചെവിയും വെളുത്ത രോമങ്ങളുള്ള മുഖവുമൊക്കെയാണ് പാണ്ടക്കുഞ്ഞുങ്ങളുടെ പ്രധാന ആകര്‍ഷണം.

Story highlights: Baby panda runs away after pushing sibling viral video