കള്ളച്ചിരിയുമായി സഹോദരനൊപ്പം- കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ നായിക

അഭിനയ ശൈലിയും നിലപാടുകളുമാണ് നടി പാർവതി തിരുവോത്തിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. ദേശിയ തലത്തിൽ പോലും ആരാധകരുള്ള പാർവതി സമൂഹമാധ്യമങ്ങളിൽ ആരാധകരോട് വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് പാർവതി.

സഹോദരനും ചിത്രത്തിൽ പാർവതിക്കൊപ്പമുണ്ട്. ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ കുട്ടിക്കാല ചിത്രങ്ങൾ പാർവതി പങ്കുവെച്ചിരുന്നു. ചെറുപ്പത്തിൽ തനിക്ക് ക്യാമറയെ ഭയമായിരുന്നു എന്നും ജെംസ് ലഭിക്കുമെന്ന് പറഞ്ഞാണ് ചിത്രങ്ങൾ പകർത്തിയിരുന്നതെന്നും ഒരു കുട്ടിക്കാല ചിത്രത്തിനൊപ്പം നടി കുറിച്ചിരുന്നു.

View this post on Instagram

😬 @aum_thiruvoth ❤️

A post shared by Parvathy Thiruvothu (@par_vathy) on

Read More: വിടർന്നകണ്ണിൽ കൗതുകം നിറച്ച ദീപമോൾ- ആദ്യ ചിത്രത്തിന്റെ ഓർമകളിൽ ഗീതു മോഹൻദാസ്

അതേസമയം, ലോക്ക് ഡൗണിന് ശേഷം ഒട്ടേറെ ചിത്രങ്ങളാണ് പാർവതിയുടേതായി ആരാധകരെ കാത്തിരിക്കുന്നത്. ‘ശിവരഞ്ജിനിയും ഇന്നും സില പെൺകളും’, ‘ഹലാൽ ലവ് സ്റ്റോറി’, ‘രാച്ചിയമ്മ’, ‘വർത്തമാനം’ എന്നിവയാണ് പാർവതിയുടെ പുതിയ ചിത്രങ്ങൾ.

Story highlights-childhood photo of parvathy thiruvoth