ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു

Covid 19 in India latest updates

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,698,370 ആയി. രോഗം ബാധിച്ച് 393142 പേർ മരിച്ചു. 3,244,574 പേർ രോഗമുക്തി നേടി. അമേരിക്ക മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം മരണങ്ങൾ ഈ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ ഇതുവരെ 1,924,051 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 110173 പേരാണ്. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 615870 ആയി. 34039 പേർ മരിച്ചു. മെക്സിക്കോയിൽ രോഗബാധിതർ 105680 ആയി. 12545 ആയി മരണസംഖ്യ.

Story Highlights: World Covid 19 updates