ക്യാറ്റ് വോക്കിനെ വെല്ലും ഈ ‘ആനനടത്തം’; വൈറല്‍ വീഡിയോ

Elephant Cat walk Social Media Trending

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് ആരാധകരും എറെയാണ്. പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി പക്ഷികളും മൃഗങ്ങളുമൊക്കെയാണ് മിക്കപ്പോഴും സൈബര്‍ ഇടങ്ങളില്‍ താരമാകുന്നതും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തിലുള്ള രസകരമായ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ് ട്വിറ്ററില്‍.

ഒരു ആനയുടെ നടത്തമാണ് ശ്രദ്ധ നേടുന്നത്. ആദ്യ നോട്ടത്തില്‍ ആന റാംപ് വോക്ക് (ക്യാറ്റ് വോക്ക്) ചെയ്യുന്നതുപോലെയേ തോന്നൂ. ഇതിനോടകം തന്നെ ആനയുടെ ഈ ‘പൂച്ചനടത്തം’ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

Read more: അന്ധത മറന്ന്‌ അകക്കണ്ണിന്റെ വെളിച്ചത്തില്‍ അനന്യ പാടി; ആസ്വാകര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്ത് ‘വെള്ളം’ സിനിമയിലെ ഗാനം

ആരേയും ആകര്‍ഷിക്കുന്ന പൂച്ചനടത്തം ഫാഷന്‍ ലോകത്ത് തന്നെ ശ്രദ്ധേയമാണ്. അതുപോലിതാ ഈ ആന നടത്തവും ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേര്‍ ഇതിനടകംതന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. നമുക്ക് ഇടയില്‍ ആന പ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട് രസകരമായ പല ആനക്കാഴ്ചകളും.

Story highlights: Elephant Cat walk Social Media Trending