ആഴമുള്ള കുഴിയില്‍ വീണ കങ്കാരുവിന് രക്ഷകരായത് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍; ഒടുവില്‍ ജീവിതത്തിലേക്ക് കരകയറി

Kangaroo rescued from mine shaft in Australia

ആഴമുള്ള കുഴിയില്‍ അബദ്ധത്തില്‍ അകപ്പെട്ട കങ്കാരു ഒടുവില്‍ കര കയറി പുതുജീവിതത്തിലേക്ക്. ഓസ്‌ട്രേലിയയിലെ ഒരു വനത്തിനുള്ളിലാണ് കങ്കാരു അബദ്ധത്തില്‍ കുഴിയില്‍ വീണത്. ഏഴ് മീറ്ററിലധികം താഴ്ചയുള്ള കുഴിയിലേക്ക് വീണതിനാല്‍ ഒരുവിധത്തിലും കങ്കാരുവിന് തനിയെ പുറത്തു കടക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫൈവ് ഫ്രീഡംസ് ആനിമല്‍ റെസ്‌ക്യൂ എന്ന സംഘമാണ് കങ്കാരുവിന് രക്ഷകരായത്.

മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു കങ്കാരുവിനെ കരകയറ്റാന്‍. പ്രവര്‍ത്തകരില്‍ ഒരാള്‍ ശരീരത്തില്‍ കയര്‍ കെട്ടി കുഴിയിലേയ്ക്ക് ഇറങ്ങിയാണ് മൃഗത്തെ പുറത്തെത്തിച്ചത്. കങ്കാരുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്തു മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍.

Read more: സഹോദരനെ ചേര്‍ത്തു നിര്‍ത്തി ഒരു ക്ഷമാപണം; നായയുടെ ‘സോറി’ ഏറ്റെടുത്ത് സൈബര്‍ലോകം

കങ്കാരുവിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും ഫൈവ് ഫ്രീഡംസ് ആനിമല്‍ റെസ്‌ക്യൂ സംഘം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കവെച്ചിരുന്നു. കുഴിയില്‍ വീണിട്ട് ദിവസങ്ങളായതിനാല്‍ കങ്കാരു ക്ഷീണതനായിരുന്നു. അതുകെണ്ടുതന്നെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ പ്രത്യേക കരുതല്‍ നല്‍കി കങ്കാരുവിനെ പാര്‍പ്പിക്കുകയും ചെയ്തു. രണ്ട് ആഴ്ചകള്‍ക്ക് ശേഷം കങ്കാരുവിന്റെ ആരോഗ്യനില തൃപ്തികരമായപ്പോള്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ അതിനെ കാട്ടിലേക്ക് സുരക്ഷിതമായി അയക്കുകയും ചെയ്തു.

Story highlights: Kangaroo rescued from mine shaft in Australia