സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Kerala Weather Report

കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. വരും ദിവസങ്ങളിലും ശകമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നളെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read more: മലയാളി മങ്കയായും വൈശാലിയായും കുരുന്നിന്റെ പകര്‍ന്നാട്ടം: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ പ്രകടനത്തിന്

ഈ മാസം 29 വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഏഴ് മുതല്‍ പതിനൊന്ന് സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഇതിനുപുറമെ കേരള തീരത്ത് മണിക്കൂറില്‍ 40-55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Story highlights: Kerala latest weather report rain alert