വീണ്ടും പട്ടാള ചിത്രവുമായി മേജർ രവി; ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ‘ബ്രിഡ്ജ് ഓൺ ഗാൽവൻ’

ഇടവേളക്ക് ശേഷം പട്ടാള ചിത്രവുമായി മേജർ രവി. ജൂൺ 15ന് ഉണ്ടായ ഇന്ത്യ- ചൈന സംഘർഷവും ചൈനീസ് പ്രകോപനവും പശ്ചാത്തലമാക്കി ചിത്രമൊരുക്കുന്നതായി മേജർ രവി വ്യക്തമാക്കി. ‘ബ്രിഡ്ജ് ഓൺ ഗാൽവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൊവിഡ് ഭീതി ഒഴിഞ്ഞാൽ 2021 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

ഗാൽവൻ നദിക്ക് കുറുകെ നിർമിച്ച തന്ത്രപ്രധാനമായ പാലവും ഇന്ത്യ- ചൈന സംഘർഷവും ചൈനയുടെ പ്രകോപനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രകോപനപരമായ സാഹചര്യത്തിലേക്ക് എത്താൻ കാരണമായ ഇന്ത്യയുടെയും ചൈനയുടേയും പ്രശ്നങ്ങളാണ് ചിത്രത്തിലൂടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മേജർ രവി പറയുന്നു.

Read More: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു

ചിത്രവുമായി ബന്ധപ്പെട്ട താരനിർണയം നടത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ, മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രം ചെയ്യുന്നതായി മുൻപ് മേജർ രവി അറിയിച്ചിരുന്നു. മേജർ രവിയുടെ മുൻ ചിത്രങ്ങളിലും മോഹൻലാൽ പട്ടാള വേഷത്തിൽ എത്തിയിരുന്നു.

Story highlights- major ravi announced his next movie ‘bridge on galwan’