‘മുടി ചീകുമ്പോൾ ഏത്തപ്പഴം വരുമല്ലേ?’-‘ചിന്താവിഷ്ടയായ ശ്യാമള’യിലെ 6 മിനിറ്റ് രംഗം ഒറ്റ ടേക്കിൽ ആവിഷ്‌കരിച്ച് കയ്യടി നേടി മരിയ പ്രിൻസ്- വീഡിയോ

ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയാണ് മരിയ പ്രിൻസ്. ദീർഘ സംഭാഷണങ്ങൾ ഒറ്റ ടേക്കിൽ അവതരിപ്പിക്കുന്നതാണ് മരിയയുടെ പ്രത്യേകത. ‘തേന്മാവിൻ കൊമ്പത്തെ’ ശോഭനയായും, ‘വിഷ്ണുലോക’ത്തിലെ ഉർവശിയായും അമ്പരപ്പിച്ച മരിയ പ്രിൻസ്, ഇപ്പോൾ ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ 6 മിനിറ്റ് രംഗം പുനഃരാവിഷ്കരിച്ചിരിക്കുകയാണ്.

സംഗീത മനോഹരമാക്കിയ രംഗം, ഭംഗിയും തനിമയും ചോരാതെ തന്നെ മരിയ അവതരിപ്പിച്ചിരിക്കുന്നു. ഇതുവരെ പത്തുലക്ഷത്തിനു മുകളിൽ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Read More:കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പകരക്കാരന്‍, പന്തു മിനുക്കാന്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ പിഴ: ക്രിക്കറ്റിലെ പുതിയ പരിഷ്‌കാരങ്ങള്‍ അംഗീകരിച്ച് ഐസിസി

ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായ മരിയ, നാടകത്തിലും സിനിമയിലും സീരിയലിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഭർത്താവ് പ്രിൻസ് മരിയക്ക് എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്. അദ്ദേഹവും നാടക നടനാണ്.

Story highlights-Mariya price dubsmash video