പൃഥ്വിരാജിന് ഒരു കിടിലൻ ഡബ്‌സ്മാഷ്; വൈറൽ വീഡിയോ കാണാം…

October 22, 2018

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള യുവ താരമാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. പൃഥ്വിക്ക് ഒരു കിടിലൻ ഡബ്‌സ്മാഷുമായി എത്തുകയാണ് പൃഥ്വിയുടെ ഒരു കടുത്ത ആരാധിക കൂടിയായ ആതിര കെ സന്തോഷ് എന്ന യുവതി.

പൃഥ്വിയുടെ ഗാനങ്ങളും ഡയലോഗുകളുമൊക്കെയായി എത്തിയ ഡബ്‌സ്മാഷ് സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുകയാണ്. യുട്യൂബിൽ വൈറലായ വീഡിയോ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്.

ഡയലോഗ് അവതരണം മാത്രമല്ല എക്സ്പ്രഷനും വളരെ കൃത്യമായിട്ടാണ് ആതിര ചെയ്തിരിക്കുന്നത്. താടിയും മീശയും വച്ചാൽ പൃഥ്യി തന്നെയാണെന്നും, സിനിമയിൽ പൃഥ്വിയുടെ അനുജത്തിയായി അഭിനയിച്ചുകൂടെയെന്നുമായി നിരവധി കമന്റുകളാണ് ആതിരയുടെ വീഡിയോക്ക് ലഭിക്കുന്നത്.