ദേവിയായി നയൻതാര; ശ്രദ്ധേയമായി ‘മൂക്കുത്തി അമ്മൻ’ ചിത്രങ്ങൾ

നയൻ‌താര നായികയാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘മൂക്കുത്തി അമ്മൻ’. ചിത്രത്തിൽ ദേവീ വേഷത്തിലാണ് നയൻതാര എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ‘മൂക്കുത്തി അമ്മനി’ലെ നയൻതാരയുടെ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ആർ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർ ജെ ബാലാജി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആർ ജെ ബാലാജിയാണ് നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ’ ലുക്ക് പുറത്തുവിട്ടത്.

വളരെ ഭക്തിയോടെയാണ് ‘മൂക്കുത്തി അമ്മന്’ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നയൻതാര നടത്തിയത്. ചിത്രീകരണം ആരംഭിക്കും മുൻപ് നിരവധി പ്രസിദ്ധ ദേവീ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു, നടി. മാത്രമല്ല, ‘മൂക്കുത്തി അമ്മൻ’ ഷൂട്ടിംഗ് പൂർത്തിയാകും വരെ മാംസാഹാരം ഉപേക്ഷിച്ചാണ് നയൻ‌താര അഭിനയിച്ചത്. മുൻപ് ‘രാമരാജ്യം’ എന്ന സിനിമയ്ക്കായും നയൻതാര മാംസാഹാരം ഉപേക്ഷിച്ചിരുന്നു.

Story highlights- Mookuthi Amman movie stills