വെറും നാലുവരിയിൽ അമ്പരപ്പിച്ച് പോലീസുദ്യോഗസ്ഥന്റെ ആലാപനം- ഗായകനെ തിരഞ്ഞ് സമൂഹമാധ്യമങ്ങൾ; വീഡിയോ

കാക്കിക്കുള്ളിലെ കലാഹൃദയമെന്നൊക്കെ തമാശ രൂപേണ പറയുമെങ്കിലും ആ വാക്കിനെ അന്വർത്ഥമാക്കുന്ന ഒട്ടേറെ പ്രതിഭകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായിരുന്നു. ഇപ്പോൾ വെറും നാലുവരി മാത്രം പാടി സമൂഹമാധ്യമങ്ങളുടെ പ്രിയങ്കരനാകുകയാണ് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ.

‘എത്ര നേരമായി ഞാൻ കാത്ത് കാത്തിരിക്കുന്നു’ എന്ന ഗാനമാണ് റെനിൽ ജോസ് എന്ന പോലീസുദ്യോഗസ്ഥൻ ആലപിച്ചിരിക്കുന്നത്. ഡ്യൂട്ടിക്ക് ഇടയിൽ കിട്ടിയ ചെറിയ ഇടവേളയിൽ ആലപിച്ച ഗാനം വളരെ കുറച്ചുമാത്രമേ ഉള്ളുവെങ്കിലും മനോഹരമായ ആലാപന വൈഭവം ആരെയും അമ്പരപ്പിക്കുന്നതാണ്.

സംഗീതത്തിലുള്ള അഭിരുചി കാത്തുസൂക്ഷിക്കുന്ന റെനിൽ ജോസ് ആലപിച്ച നിരവധി ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Story highlights- policeman singing video