ട്രാഫിക്കിൽ കാത്തുനിൽക്കുമ്പോൾ തന്റെ ഹെൽമെറ്റ് ശരിയാക്കിയ പോലീസുകാരന് മിഠായി നൽകുന്ന കൊച്ചുകുട്ടി- വൈറൽ വിഡിയോ

March 2, 2023
toddler and policeman

സമൂഹമാധ്യമങ്ങൾ യൂസർ ഫ്രണ്ട്ലിയായതോടെ കൂടുതൽ സമയവും രസകരമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ കാണാൻ ഇഷ്ടപ്പെടുന്നവരായി മാറിക്കഴിഞ്ഞു പുതിയ തലമുറ. കൗതുകം നിറഞ്ഞ കാഴ്ചകൾ കാണുന്നതിനൊപ്പം തങ്ങൾക്കിടയിൽ സംഭവിക്കുന്ന ഓരോന്നും സോഷ്യൽ ഇടങ്ങളിലേക്ക് വേഗത്തിൽ പങ്കുവയ്ക്കാറുമുണ്ട് മിക്കവരും. ഇപ്പോഴിതാ അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരുന്ന ഒരു കൊച്ചു വിഡിയോ. 

ദ ഫിഗൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ, ഒരു പിഞ്ചുകുട്ടി അമ്മയുടെ പിന്നിൽ സ്‌കൂട്ടറിൽ ഇരിക്കുന്നത് കാണിക്കുന്നു. പിങ്ക് നിറത്തിലുള്ള ഹെൽമറ്റ് ധരിച്ചിരിക്കുന്ന കുഞ്ഞിന്റെ കയ്യിൽ കയ്യിൽ ഒരു കോലുമിഠായിയും ഉണ്ട്. കുഞ്ഞിന്റെ ഹെൽമെറ്റ് പിന്നിലേക്ക് മറിഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഒരു പോലീസുകാരൻ സമീപത്ത് സിഗ്നലിൽ വാഹനം നിർത്തിയത്. അദ്ദേഹം കുഞ്ഞിന്റെ ഹെൽമറ്റ് ശെരിയാക്കി നൽകി. അപ്പോൾ തന്റെ കയ്യിലുള്ള മിഠായി കുട്ടി പോലീസുകാരന് സമ്മാനിക്കുന്നു.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

ഈ ഹൃദ്യമായ കാഴ്ച ഒട്ടേറെ കമന്റുകൾ നേടി. കുട്ടികൾ എത്ര നിഷ്കളങ്കരാണെന്നു പലരും ചൂണ്ടിക്കാട്ടി. കുട്ടിയെ പരിചരിച്ച പോലീസുകാരനോട് മറ്റുള്ളവർ നന്ദി പറഞ്ഞു.അതേസമയം, രസകരവും കൗതുകം നിറയ്ക്കുന്നതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും ഇത്തരം കാഴ്ചകളാണ്.

Story highlights- Toddler offers candy to policeman