‘ലൂസിഫർ’ തെലുങ്ക് റീമേക്കിൽ മഞ്ജു വാര്യരുടെ വേഷത്തിൽ സുഹാസിനി

മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച് 200 കോടി ക്ലബ്ബിൽ കയറിയ ആദ്യ ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’. മുരളി ഗോപിയുടെ തിരക്കഥയും മോഹൻലാലിൻറെ മാസ്സ് ആക്ഷൻ രംഗങ്ങളും ചേർന്നപ്പോൾ ഒരു ഗംഭീര ദൃശ്യവിസ്മയമായി മാറി ചിത്രം. ‘ലൂസിഫറി’ൽ നിർണായക വേഷത്തിലാണ് മഞ്ജു വാര്യർ എത്തിയത്.

ഇപ്പോൾ ചിത്രം തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ചിരഞ്ജീവിയെ നായകനാക്കി ‘സാഹോ’ സംവിധായകൻ സുഗീതാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മഞ്ജു വാര്യരുടെ വേഷത്തിൽ നടി സുഹാസിനിയാണ് എത്തുന്നതെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആദ്യം നടി വിജയശാന്തിയെ ആയിരുന്നു ഈ വേഷത്തിനായി സമീപിച്ചിരുന്നത്.

Read More: നിങ്ങള്‍ കേട്ടിട്ടുണ്ടോ പൂച്ചകളുടെ രാജ്യത്തെക്കുറിച്ച്…? അങ്ങനേയും ഉണ്ട് ഒരു രാജ്യം

ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. അഭിനയിക്കുന്നതിനൊപ്പം, ചിത്രം നിർമിക്കുന്നതും ചിരഞ്ജീവിയാണ്. കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രത്തിനായി റീമേക്ക് റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

Story highlights-suhasini maniratnam to play a key role in lucifer telugu remake