‘അച്ഛന്റെ ദേഷ്യവും രൂപവും അതേപടി പൃഥ്വിക്ക് ലഭിച്ചിട്ടുണ്ട്’- സുപ്രിയ

നടൻ സുകുമാരന്റെ ഇരുപത്തിമൂന്നാം ചരമവാർഷികത്തിൽ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. തനിക്കും മകൾ അല്ലിക്കും അച്ഛനെ കാണാൻ സാധിച്ചില്ല എന്ന ദുഃഖവും സുപ്രിയ പങ്കുവയ്ക്കുന്നു.

സിനിമാലോകത്ത് പ്രസിദ്ധമാണ് സുകുമാരന്റെ ദേഷ്യം. അത് അതേപടി പൃഥ്വിരാജിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് സുപ്രിയ. ‘അച്ഛാ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാൻ അച്ഛന്റെ ഒരംശം എപ്പോഴും കാണാറുണ്ട്. അവരെന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെപോലെയാണ്, പെരുമാറ്റവും അച്ഛന്റേതാണ്. എന്തിനേറെ, അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലെ അതേപടി ലഭിച്ചിട്ടുണ്ട് എന്ന്. ആ സമാന്തകളെല്ലാം എനിക്കും അല്ലിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുവെന്നോ? അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കും’.

അച്ഛന് അഭിമാനമാകാൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നു എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്. സുകുമാരന്റെ പാത പിന്തുടർന്ന് ഇന്ദ്രജിത്തും സിനിമാ ലോകത്ത് സജീവമാണ്.

Story highlights- supriya menon about sukumaran